News Kerala

എംപാനല്‍ ജീവനക്കാര്‍ രാപകല്‍ സമരത്തില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 18ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതല്‍ രാപകല്‍ സമരത്തിലാണ് ജീവനക്കാര്‍. ആവശ്യങ്ങള്‍ മാനേജ്‌മെന്റ് ബോധപൂര്‍വ്വം അവഗണിക്കുകയാണെന്നാണ് ആക്ഷേപം.