News Kerala

എം ശിവശങ്കറിനെ കൂടുതൽ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കും

തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസിൽ കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിൽ കഴിയുന്ന എം ശിവശങ്കർ ഐഎഎസിനെ ഇന്ന് കൂടുതൽ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ആശുപത്രിയിൽ നിന്നു തന്നെ കസ്റ്റംസ് അദ്ദേഹത്തെ കൊണ്ടുപോകാനാണ് സാധ്യത.