News Kerala

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കൊച്ചി: പ്രളയത്തില്‍ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടൊരുക്കി കോതമംഗലത്തെ ഒരുപറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. പെരിയാറിന്റെ തീരത്ത് മഹാനാശം വിതച്ച കൂരിക്കുളം പ്രദേശത്താണ് പതിമൂന്ന് പുത്തന്‍ വീടുകള്‍ ഉയര്‍ന്നത്. 20 വര്‍ഷം മുമ്പ് കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഭവന രഹിതര്‍ക്ക് ആശ്വാസമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.