News Kerala

മലപ്പുറത്തുണ്ടായത് സമാനതകളില്ലാത്ത പ്രളയം

മലപ്പുറം: ജില്ലയില്‍ സമാനതകളില്ലാത്തതാണ് പ്രളയ ദുരിതം. വെള്ളപ്പൊക്കത്തിന് ശമനമുണ്ടെങ്കിലും അരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. അഞ്ഞൂറിലധികം വീടുകള്‍ ഭാഗികമായും അയ്യായിരത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് പ്രാഥമിക കണക്കുകള്‍.