News Kerala

സാമൂഹ്യവ്യാപന ആശങ്കയില്‍ മലപ്പുറം

മലപ്പുറം: സാമൂഹ്യവ്യാപന ആശങ്കയില്‍ മലപ്പുറം ജില്ല. എടപ്പാളില്‍ 24 മണിക്കൂറിനിടെ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നാലു പഞ്ചായത്തുകളും പൊന്നാനിയിലെ 47 വാര്‍ഡുകളും, പുല്‍പ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും  കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാന്‍ ജില്ലാ കലക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കി.