News Kerala

പ്രവാസികളുടെ മരണം ആശങ്കാ ജനകമാകുന്നു; നൊമ്പരമായി വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഖിന്റെ മരണം

മലപ്പുറം: ആശങ്കാ ജനകമാകുംവിധം പ്രവാസി മലയാളികള്‍ വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു വീഴുകയാണ്. അവരിലൊരാളാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ നാടണയാന്‍ കാത്തിരുന്നതിനിടയില്‍ മരണത്തിനു കീഴടങ്ങിയ മലപ്പുറം, വളാഞ്ചേരി കളത്തില്‍ മുഹമ്മദ് സാലിഖ്. ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളാണ് സാലിഖിനൊപ്പം മണലാരണ്യത്തില്‍ അടിഞ്ഞത്.