News Kerala

ശബരിമല മാളികപ്പുറത്ത് നവീകരണം; ദേവപ്രശ്‌നം മാത്രം അടിസ്ഥാനാമാക്കാനാകില്ലെന്ന് പദ്മകുമാര്‍

സന്നിധാനം: ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ശബരിമല മാളികപുറത്ത് നവീകരണം നടത്താനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. നവഗ്രഹ ക്ഷേത്രം പൊളിക്കാനാവില്ല. വാസ്തുവും ദേവസ്വം മരാമത്തിന്റെ നിര്‍ദേശവും പരിഗണിച്ചാകും ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുക എന്നും എ. പദ്മകുമാര്‍ പറഞ്ഞു.