News Kerala

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ആദ്യം അഞ്ഞൂറ്; രണ്ടാമത് ആയിരം: പിന്നെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ഇളവ് കിട്ടില്ല. മുന്‍സീറ്റിലും പിന്‍ സീറ്റിലും ഹെല്‍മെറ്റ് ഇല്ലെങ്കില്‍ അഞ്ഞൂറ് രൂപ വീതം പിഴ നല്‍കാന്‍ കൈയില്‍ കരുതണം. ലിഫ്റ്റ് ചോദിച്ച് പോകുന്നവര്‍ക്കും ഒട്ടും ഇളവുണ്ടാകില്ല.