News Kerala

മംഗളൂരുവിലേക്ക് അനുമതിയോടെ കടന്നു പോയ രോഗിയെ ചികിത്സിക്കാതെ തിരിച്ചയതായി പരാതി

കാസര്‍കോട്: തലപ്പാടി ചെക്ക് പോസ്റ്റ് വഴി ഉപാധികളോടെ മംഗളൂരുവിലേക്ക് രോഗികളെ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ അനുമതിയോടെ കടന്നു പോയ ആദ്യത്തെ രോഗിയെ ചികിത്സിക്കാതെ തിരിച്ചയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മുതല്‍ മംഗളൂരുവില്‍ ചികത്സയിലുണ്ടായിരുന്ന മലയാളികള്‍ക്കും ചികത്സ നിഷേധിക്കപ്പെടുന്നതായും ആക്ഷേപം ഉണ്ട്.