News Kerala

മാന്നാമംഗലം പള്ളി സംഘര്‍ഷം; തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഒന്നാംപ്രതി

തൃശ്ശൂര്‍: മാന്നാമംഗലം പള്ളിയിലെ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷത്തില്‍ തൃശ്‌സൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഒന്നാംപ്രതി. വൈദികരടക്കം 120 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പോലീസ് നിര്‍ദ്ദേശമനുസരിച്ചാണ് പള്ളിയിലേക്ക് പോയതെന്ന് മാര്‍ മിലിത്തിയോസ് പറഞ്ഞു.