News Kerala

മൻസൂർ വധത്തെ തുടർന്ന് സമാധാനയോഗം വിളിച്ച് ജില്ലാ കലക്‌ടർ

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് സമാധാനയോഗം വിളിച്ച് ജില്ലാ കലക്‌ടർ. പതിനൊന്ന് മണിക്ക് കലക്‌ട്രേറ്റിലാണ് രാഷ്‌ട്രീയ പാർട്ടികളുടെ യോഗം. മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.