News Kerala

മവോയിസ്റ്റ് ബന്ധം: താഹയുടെ കൈയക്ഷരം അന്വേഷണ സംഘം രേഖപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹയുടെ കൈയക്ഷരം അന്വേഷണ സംഘം രേഖപ്പെടുത്തി. ജില്ലാ സെഷന്‍സ് കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം താഹയെ കണ്ടത്.