News Kerala

മരടിലെ പൊടിശല്യം ഇല്ലാതാക്കാന്‍ നടപടി തുടങ്ങി

കൊച്ചി: മരടില്‍ പൊടി ശല്യത്തെ തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍ വെള്ളം നനച്ചുതുടങ്ങി. പൊടി അടങ്ങിയ ശേഷം മാത്രമേ അവശിഷ്ടം നീക്കം ചെയ്യാന്‍ അനുവദിക്കൂ എന്ന് നഗരസഭയും പ്രദേശവാസികളും വ്യക്തമാക്കിയതോടെ കരാറുകാരും ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. പൊടിശല്യം ഉള്ളതിനാല്‍ മരടില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.