News Kerala

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കും: ചീഫ് സെക്രട്ടറി

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റില്‍ ഉള്ളവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടറും അറിയിച്ചു. 20ാം തീയതിക്കകം ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം.