News Kerala

മരട് ഫ്ളാറ്റ്: സുപ്രീംകോടതി അവരെ കേള്‍ക്കണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ

കൊച്ചി: സമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീം കോടതി മരടിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. കെട്ടിടമല്ല പൊളിച്ച് കളയുന്നത്. മറിച്ച് അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.