News Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കാന്‍ നല്‍കിയ ഉത്തരവ് വേദനാജനകമായ കടമ: ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റ് പൊളിക്കാന്‍ നല്‍കിയ ഉത്തരവ് വേദനാജനകമായ കടമയായിരുന്നു എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി എന്ന ആവശ്യം പ്രത്യേകം പരിഗണിക്കും. കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.