News Kerala

അവശിഷ്ടങ്ങള്‍ നീക്കുക എന്നത് വലിയ വെല്ലുവിളി

കൊച്ചി: തകര്‍ന്ന ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുക എന്നതാണ് വലിയ വെല്ലുവിളി. 21000 ടണ്ണില്‍ അധികം വരുന്ന അവശിഷ്ടങ്ങളാണ് ഇവിടെ ഉള്ളത്. അവശിഷ്ടങ്ങള്‍ നീക്കാന്‍ രണ്ട് മാസമാണ് കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. കായലിലേക്ക് അധികം അവശിഷ്ടങ്ങള്‍ വീഴ്ത്താതെയാവും സ്‌ഫോടനം നടത്തുകയെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും കുറച്ച് അവശിഷ്ടങ്ങള്‍ കായലിലേക്ക് പതിച്ചിട്ടുണ്ട്. എന്നാല്‍ വിഷപദാര്‍ഥങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇത് വ്യാപകമാലിന്യ പ്രശ്‌നം ഉണ്ടാക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.