News Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍: അറ്റോണി ജനറലിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ അറ്റോണി ജനറലിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് അനുമതി നല്‍കാത്തതിനായിരുന്നു ഹര്‍ജി. നിരവധി തവണ പരിഗണിച്ച വിഷയം വീണ്ടും ഉന്നയിക്കുന്നത് കോടതിയെ കളിയാക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.