News Kerala

മരട് ഫ്ലാറ്റ് നിര്‍മ്മാണത്തിന് ഒത്താശ ചെയ്തവര്‍ കാണാമറയത്ത്

കൊച്ചി: സുപ്രീംകോടതി വിധിപ്രകാരം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കിയെങ്കിലും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഒത്താശ ചെയ്ത ഉന്നതര്‍ ഇപ്പോഴും കാണാമറയത്താണ്. ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തതിനു പിന്നാലെ അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കെ.എ ദേവസ്യയ്‌ക്കെതിരായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെങ്കിലും തെളിവുകള്‍ ശേഖരിക്കാനായിട്ടില്ല. ഇതിനിടെ പഞ്ചായത്ത് ഭരണസമിതിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഫ്ലാറ്റ് ഉടമയായ മേജര്‍ രവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.