News Kerala

കൊച്ചി മരടിലെ ഫ്ളാറ്റ് ഉടമകള്‍ തിരുവോണനാളില്‍ നിരാഹാരമിരിക്കും

കൊച്ചി: കൂടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കൊച്ചി മരടിലെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് നിരാഹാരമിരിക്കും. മരട് നഗരസഭ ഓഫീസിന് മുന്നിലാണ് തിരുവോണ ദിനത്തിലെ പ്രതിഷേധം. കെട്ടിട നിര്‍മാതാക്കളും ഫ്ളാറ്റ് ഉടമകളും സുപ്രീം കോടതിയില്‍ ഇന്ന് തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്‌തേക്കും.