News Kerala

ഫ്ളാറ്റ്‌ പൊളിക്കുന്നതിനെതിരെ ഉടമകളുടെ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ്‌ പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമലംഘനം പഠിക്കാന്‍ സുപ്രീംകോടതി വിധിപ്രകാരം രൂപീകരിച്ച സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറി നേതൃത്വം നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. തിരുത്തല്‍ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും നല്‍കി.