News Kerala

മരട് നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടി: ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

കൊച്ചി: മരട് നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റ് ഉടമകൾ ഹര്‍ജി നല്‍കുക. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.