News Kerala

തിരുവോണ ദിനത്തില്‍ മരടിലെ ഫ്ളാറ്റ്‌ ഉടമകളുടെ പട്ടിണി സമരം

കൊച്ചി: മരടില്‍ അനധികൃതമായി ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഫ്ളാറ്റ്‌ ഉടമകളുടെ നിരാഹാര സമരം ഉദ്ഘാടനം ചെയ്താണ് ഹൈബി ഈഡന്‍ സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആവശ്യം മുന്നോട്ടുവച്ചത്. വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കള്‍ സമരത്തിനു പിന്തുണയുമായി എത്തി.