News Kerala

ഹോളി ഫെയ്ത്തിന് പിന്നാലെ ആല്‍ഫ സെറീനും തകർന്നടിഞ്ഞു

കൊച്ചി: മരടിലെ രണ്ടാമത്തെ ഫ്‌ളാറ്റും തവിടുപൊടിയായി. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.43 ഓടെയാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ ടവറുകളും നിലംപതിച്ചത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.