News Kerala

ഫ്ലാറ്റ് പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാനും സാധ്യത

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ കായലിലേയ്ക്ക് അവശിഷ്ടങ്ങള്‍ പതിക്കാനുള്ള സാധ്യത ഏറെയാണ്. കായലിലെ ജൈവ വൈവിധ്യത്തെ അത് ബാധിക്കും എന്നതും ഇതില്‍ ഏറെ പ്രാധാന്യമുള്ളകാര്യമാണ്. ഹോളി ഫെയ്ത്  എച്ച് ടു ഒ ആണ് ആദ്യം പൊളിക്കുന്നത്. എന്നാല്‍ അവശിഷ്ടങ്ങള്‍ കായലിലേയ്ക്ക് പതിക്കില്ലെന്നാണ് ജില്ലാ ഭരണകൂടവും പൊളിക്കുന്ന കമ്പനികളും പറയുന്നത്.