News Kerala

മരട് ഫ്ലാറ്റ്: അന്വേഷണം സിവില്‍ കോടതിക്ക് നല്‍കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കലും ആയി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്ത്വത്തില്‍ ഉള്ള സിവില്‍ കോടതിയെ ചുമതലപെടുത്തണം എന്ന ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ആവശ്യം പരിഗണിക്കുന്നത്. നഷ്ടപരിഹാരം തീര്‍പ്പാക്കാന്‍ പ്രത്യേക ട്രിബ്യുണല്‍ രൂപീകരിക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും