News Kerala

മരട് ഫ്ലാറ്റ് പൊളിക്കലില്‍ തര്‍ക്കം രൂക്ഷം

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളും കരാര്‍ കമ്പനികളും തമ്മിലുള്ള തര്‍ക്കം രൂക്ഷം. ആല്‍ഫ ഫ്ലാറ്റ് പൊളിക്കാന്‍ കരാറെടുത്ത എഡ്യൂഫേസിലെ ജീവനക്കാരും പരിസരവാസികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കെട്ടിടം പൊളിക്കരുതെന്ന നിര്‍ദ്ദേശം കരാര്‍ കമ്പനി ലംഘിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.