News Kerala

മരടിലെ രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഇന്ന് സ്‌ഫോടനത്തില്‍ തകര്‍ക്കും

കൊച്ചി: ഒരു നിമിഷാര്‍ധനേരം മാത്രം. കണ്ണിമചിമ്മാതെ കാത്തുനില്‍ക്കുക. നെഞ്ചുനിറയെ വെടിമരുന്നുമായി നില്‍ക്കുന്ന മൂന്ന് അംബരചുംബികള്‍ പൊടിയും പുകയുമായി മണ്ണോടുചേരാന്‍ അത്രമാത്രം മതി. മൂന്നുമാസം മുമ്പുവരെ സന്തോഷത്തിന്റെ കായലോളങ്ങള്‍ നിറഞ്ഞിരുന്ന രണ്ടുഫ്‌ളാറ്റുകള്‍ക്ക് അതോടെ അന്ത്യം. അവശേഷിച്ച രണ്ടെണ്ണം ഞായറാഴ്ചയും നിലംപതിക്കും. നിയമത്തിന്റെ കാര്‍ക്കശ്യം ഒരുവശത്ത്, നഷ്ടപ്പെടലിന്റെ വേദന മറുവശത്ത്. 325-ഓളം കുടുംബങ്ങളുടെ വാസസ്ഥലമാണ് രണ്ടുദിവസമായി കോണ്‍ക്രീറ്റ് അവശിഷ്ടമായി മാറുന്നത്.