News Kerala

ഫ്ലാറ്റ് പൊളിക്കല്‍: കണ്‍ട്രോള്‍ റൂമില്‍ നടന്നത് മികച്ച ഏകോപനം

കൊച്ചി: കണ്‍ട്രോള്‍ റൂമില്‍ നിന്ന് മൂന്നാമത്തെ സൈറണ്‍ ലഭിച്ചാല്‍ സെക്കന്റുകള്‍ക്കുള്ളിലാണ് ബ്ലാസ്റ്റിംഗ് കേന്ദ്രത്തിലെ എക്‌സ്‌പ്ലോഡറില്‍ വിരലമരുന്നത്. കണ്ണടച്ച് തുറക്കും മുമ്പ് മില്ലി സെക്കന്റുകളുടെ വ്യത്യാസത്തില്‍ സംഭവിച്ച നിയന്ത്രിത സ്‌ഫോടനം രണ്ടാം ദിനവും പിഴവുകളില്ലാതെ പൂര്‍ത്തിയാക്കിയത് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള മികച്ച ഏകോപനത്തിലൂടെയാണ്.