News Kerala

മരട് വിഷയം; നിയമസഭയില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി

തിരുവനന്തപുരം: മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്ലാറ്റുകള്‍ നിര്‍മിച്ചത് എന്നാണെന്നും അനുമതി നല്‍കിയത് ആരാണെന്നും അറിയില്ലെന്നും സര്‍ക്കാര്‍. ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ മരട് നഗരസഭ ഭരിച്ചിരുന്നത് ആരാണെന്നതിനും സര്‍ക്കാരിന് മറിപടിയില്ല. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി.