News Kerala

ഗോള്‍ഡന്‍ കായലോരവും വീണു,ദൗത്യം പൂര്‍ണം

കൊച്ചി: മരടില്‍ നിയമം ലംഘിച്ച്‌ നിര്‍മിച്ച വിവാദ ഫ്‌ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും സിമന്റുകൂനയായി. ഇതോടെ കേരളത്തെ ആകാംക്ഷയില്‍ നിര്‍ത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യമായ മിഷന്‍ മരട് പൂര്‍ണം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാലെണ്ണം അങ്ങനെ പൊളിഞ്ഞടുങ്ങി. നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകി 2.30 നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്.