News Kerala

മരടിലെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും

കൊച്ചി: മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിച്ചപ്പോള്‍ അവശേഷിക്കുന്ന 76,000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം നീക്കുന്ന ജോലികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ആരംഭിക്കും. വിദേശ നിര്‍മിത യന്ത്രം ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ എം സാന്റാക്കി മാറ്റുന്നത്. കോണ്‍ക്രീറ്റിലെ ഇരുമ്പ് നീക്കം ചെയ്യാന്‍ 45 ദിവസങ്ങള്‍ വേണ്ടി വരും.