News Kerala

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

കൊച്ചി/തൃശൂര്‍: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. പഞ്ചവാദ്യരംഗത്ത് തിമില വിദഗ്ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരനായിരുന്നു. തിമിലയില്‍ ഏറെ ശിശ്യന്മാര്‍ മാരാര്‍ക്കുണ്ട്. തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ ജനിച്ചു. കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധിക പരിശീലനം നേടി.