News Kerala

മറയൂരിൽ ആക്രമണത്തിന് ഇരയായ പോലീസ് ഓഫീസറിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തു

മറയൂരിൽ മാസ്ക്ക് ധരിക്കാത്തത് ചോദ്യം ചെയ്തിന് ആക്രമണത്തിന് ഇരയായ സിവിൽ പോലീസ് ഓഫീസർ അജീഷ് പോളിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തു. ചികിത്സക്ക് ആവശ്യമായ മുഴുവൻ തുകയും ഇനി സർക്കാരായിരിക്കും നൽകുക. അതേസമയം, ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജീഷിന്റെ ആരോഗ്യ നിലയിൽ കൂടുതൽ മെച്ചപ്പെട്ടുവെന്നതും ആശ്വാസം നൽകുന്നതാണ്.

Watch Mathrubhumi News on YouTube and subscribe regular updates.