News Kerala

കുടുംബത്തിന്റെ അവശേഷിപ്പുകള്‍ തേടി ലണ്ടന്‍ സ്വദേശിനി മാര്‍ഗരറ്റ് മുറെ കേരളത്തില്‍

തിരുവനന്തപുരം: കുടുംബം എന്നത് മൂല്യങ്ങള്‍ക്കപ്പുറം മൂന്ന് അക്ഷരങ്ങളിലേക്ക് ഒതുങ്ങുന്ന കാലത്ത് പൂര്‍വ്വികരുടെ ജീവിതത്തെ തേടി കേരളത്തില്‍ എത്തിയിരിക്കുകയാണ് ലണ്ടന്‍ സ്വദേശിനി മാര്‍ഗരറ്റ് മുറെ. തിരുവിതാംകൂര്‍ രാജഭരണകാലത്ത് കമാന്‍ഡന്റ് ചുമതലയിലുണ്ടായിരുന്ന വാന്‍ഡര്‍ ഹെയ്ഡ് കുടുംബത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ എഴുപതുകാരി.