News Kerala

'മസാലബോണ്ട്' ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കെ.എം.എബ്രഹാം

തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തില്‍ ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കെഎം എബ്രഹാം. 2018 സെപ്റ്റംബറില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്തിരുന്നതാണെന്നും ഇതിനു ശേഷം സിഡിപിക്യൂ അടക്കം നാലപതോളം നിക്ഷേപകര്‍ താത്പര്യം അറിയിച്ച് ചര്‍ച്ച നടത്തിയിരുന്നെന്നും കെ.എം.എബ്രഹാം പറഞ്ഞു. നാല് തവണ ചര്‍ച്ച നടത്തിയ ശേഷമാണ് സിഡിപിക്യൂവില്‍ നിന്ന് കരാര്‍ സ്വീകരിച്ചത്. കമ്മീഷനുണ്ടെന്ന് ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.