News Kerala

ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി മാതൃഭൂമി

വയനാട്: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ പുത്തുമല നിവാസികളെ പുനരധിവസിപ്പിക്കാനായി മാതൃഭൂമിയുടെ നേതൃത്വത്തില്‍ സ്‌നേഹഭൂമി ഒരുങ്ങുന്നു. ഇതിനായി മേപ്പാടി വാഴക്കാല എസ്റ്റേറ്റിലെ ഏഴേക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ മാസം പൂര്‍ത്തിയാകും. ആറ് മാസം കൊണ്ട് ഒരു ഗ്രാമം പുനഃസൃഷ്ടിക്കാനാണ് ശ്രമം.