1964 ജനുവരി 29- പ്രക്ഷുബ്ധമായ നിയമസഭയിൽ ഒറ്റയ്ക്ക് പൊരുതി പിടി ചാക്കോ
1964 ജനുവരി 29 ന് സംസ്ഥാന നിയമസഭ അത്യപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തെ പ്രതിരോധിക്കാൻ ആഭ്യന്തര മന്ത്രി പിടി ചാക്കോ ഒറ്റയ്ക്ക് പൊരുതി. സംസ്ഥാനത്ത് ഒരു പുതിയപാർട്ടി ജനിക്കുകയായിരുന്നു.