News Kerala

മാതൃഭൂമി ന്യൂസ് വാര്‍ത്ത തുണയായി; ആദിവാസി പെണ്‍കുട്ടിക്ക് ഒടുവില്‍ സഹായമെത്തുന്നു

മലപ്പുറം: മലപ്പുറം പെരുന്തല്‍മണ്ണ ഇടിഞ്ഞാടി ഊരില്‍ മാതാപിതാക്കള്‍ മരിച്ച 14കാരിയായ ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ബാലവേല ചെയ്യുന്ന അനാഥപെണ്‍കുട്ടി മറ്റ് പലവിധ ചൂഷണത്തിനും ഇരയാകുന്നതായാണ് വിവരം. മാതൃഭൂമി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളനിയിലെത്തിയ പോലീസും സാമൂഹിക പ്രവര്‍ത്തകരും വിവരങ്ങള്‍ ശേഖരിച്ചു.