ചിന്നക്കനാലില്‍ മൂന്നാര്‍ ദൗത്യസംഘകാലത്തെ ഡി.വൈ.എസ്.പിയുടെ ഭൂമി ഇടപാടും പുറത്ത്
ഇടുക്കി: മുംബൈ കമ്പനി കൈവശപ്പെടുത്തിയ ചിന്നക്കനാലിലെ എഴുപത് ഏക്കര്‍ മേഖലയില്‍ മൂന്നാര്‍ ദൗത്യസംഘ കാലത്ത് ഡി.വൈ.എസ്.പി നടത്തിയ ഭൂമി ഇടപാടും പുറത്ത്. സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് വച്ച ഭൂമിക്ക് സമീപമാണ് മൂന്നാറിലെ മുന്‍ ഡി.വൈ.എസ്.പി എ.സി തോമസ് ഭൂമി വാങ്ങിക്കൂട്ടിയത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, ഭൂമാഫിയയ്ക്കു വഴങ്ങി സര്‍ക്കാര്‍.