News Kerala

മാതൃഭൂമിയിലെ എന്‍. ശ്രീജ, സാജന്‍ വി. നമ്പ്യാര്‍, വേണു പി.എസ് എന്നിവർക്ക് സംസ്ഥാന മാധ്യമ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2018-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടിവി ന്യൂസ് റീഡര്‍ക്കുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കും ന്യൂസ് ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍ക്കും ലഭിച്ചു. മാതൃഭൂമി ന്യൂസിലെ ക്യാമറാമാന്‍ വേണു പി. എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.