ഇന്ന് പെസഹ വ്യാഴം
കൊച്ചി: ഇന്ന് പെസഹ വ്യാഴം. പെസഹാ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളത്തും ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാചടങ്ങുകൾ നടക്കും. എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ രാവിലെ ഏഴിന് നടക്കുന്ന കാൽകഴുകൽ ശുഷ്രൂഷകൾക്ക് കർദിനാൾ ജോർജ്ജ് ആലഞ്ചേരി നേതൃത്വം നൽകും. ലത്തീൻ സഭയായ വരാപ്പുഴ അതിരൂപതയിൽ രാവിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്ക് ആർച് ബിഷപ്പ് ഡോ ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും .