News Kerala

'മറാഠ കഫേ' മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മറാഠ കഫേ എന്ന നാടകം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അവതരിപ്പിക്കും. മാതൃഭൂമി നല്‍കിയ ക്ഷണം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. കൊച്ചി ജെ.ടി പാക്കില്‍ നാടകത്തിന്റെ ആദ്യ പ്രദര്‍ശനവും നടന്നു.