ഫ്രാന്‍ചെസ്ക മെലാന്ത്രിയും ആന്ദ്രെ കുര്‍ക്കോവും മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചു
ഇറ്റാലിയന്‍ എഴുത്തുകാരി ഫ്രാന്‍ചെസ്ക മെലാന്ദ്രിയും യുക്രെയ്ന് എഴുത്തുകാരന് ആന്ദ്രെ കുര്‍ക്കോവും മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ചും 'ക' ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചു. 'ക' ഫെസ്റ്റിവലില്‍ പങ്കെടുക്കാനാകുന്നതിന്റ സന്തോഷം ഇരുവരും പങ്കുവെച്ചു. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്കാരം കോര്‍പറേറ്റിസത്തിലേക്കും ഹിന്ദു ഫാഷിസത്തിലേക്ക് നീങ്ങുകയാണെന്നും മെലാന്ദ്രി പറയുന്നു. 89ല്‍ ലഡാക്കില്‍ ചെലവഴിച്ച ദിനങ്ങള്‍ മെലാന്!ഡ്രിയ ഓര്‍ത്തെടുത്തു. എന്നാല്‍, 92ല്‍ ഇന്ത്യയിലെത്തിയ തനിക്ക് കാണാനായത് അയോധ്യവിഷയത്തില്‍ കലുഷിതമായ ഇന്ത്യയെയായിരുന്നു. അഭയാര്‍ത്ഥിപ്രശ്നത്തില്‍ യൂറോപ്പ് തുറന്ന സമീപനം സ്വീകരിക്കണമെന്നും ഇസ്ലാമോഫോബിയ ഒഴിവാക്കണമെന്നും മെലാന്ദ്രി പറഞ്ഞു. യുക്രെയ്ന് എഴുത്തുകാരന് ആന്ദ്രെ കുര്‍ക്കോവ് രണ്ടാ തവണയാണ് MBIFLല്‍ എത്തുന്നത്. കുര്‍ക്കോവിന്റെ ബാല്യകാല സ്മരണകള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിലൂടെ ഖണ്ഡശ്ശയായി മലയാളികളില്‍ എത്തിക്കഴിഞ്ഞു. യൂറോപ്യന്‍ സാഹിത്യം ചര്‍ച്ചയാകുന്ന MBIFL ന്റെ വിവിധ സെഷനുകളില്‍ ഇരു വരും പങ്കെടുക്കും.