മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി
തിരുവനന്തപുരം: മാതൃഭൂമി ഒരുക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി കഴിഞ്ഞു. ജനുവരി 31 മുതല്‍ കനകക്കുന്നിലെ ഏട്ട് വേദികളിലായി നാല് ദിവസം നീളുന്ന ഫെസ്റ്റിവല്‍ ആശയസംവാദങ്ങളുടെ വലിയ തുറസ്സുകള്‍ സൃഷ്ടിക്കും. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 300ല്‍ അധികം എഴുത്തുകാര്‍ സമ്മേളിക്കുന്ന 'ക' ഫെസ്റ്റിവല്‍ ദക്ഷണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലിറ്റററി ഫെസ്റ്റിവലായി മാറി കഴിഞ്ഞു.