News Kerala

രമ്യ ഹരിദാസിനെതിരായ മോശം പരാമര്‍ശത്തില്‍ ഏറ്റവും ആദ്യം പ്രതികരിച്ചത് താന്‍: എം.സി. ജോസഫൈന്‍

കാസര്‍കോട്: രമ്യ ഹരിദാസിനെതിരായ മോശം പരാമര്‍ശത്തില്‍ ശക്തമായ ഭാഷയില്‍ ഏറ്റവും ആദ്യം പ്രതികരിച്ചത് താനാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാസര്‍കോട് നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പങ്കെടുത്ത ശേഷം മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു എം.സി ജോസഫൈന്‍.