News Kerala

എം.സി. കമറുദ്ദീൻ എംഎൽഎയുടെ ഹൃദ്രോഗം ഗുരുതരമല്ല- മെഡിക്കൽ ബോർഡ്

കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എം.സി. കമറുദ്ദീൻ എംഎൽഎയുടെ ഹൃദ്രോഗം ഗുരുതരമല്ലെന്ന് മെഡിക്കൽ ബോർഡ്. ആൻജിയോ പ്ലാസ്റ്റി വേണമോ എന്ന കാര്യം രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും ബോർഡ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു-വിലാണ് കമറുദ്ദീൻ. മൂന്ന് കേസുകളിൽ കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി.