News Kerala

മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തില്‍ അഴിച്ചു പണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തില്‍ വീണ്ടും അഴിച്ചു പണി. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജിനെ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമനം.