ലിംഗ നീതിക്കായി പോരാടി വിജയം നേടിയ വിരമിച്ച ഉദ്യോഗസ്ഥകളുടെ കൂട്ടായ്മ
ബെംഗളൂരു: ലിംഗ നീതിക്കായി നടന്ന ഒരു പോരാട്ടം വിജയത്തിലെത്തിയ കഥയാണ് ഇനി. നാവിക സേനയിലെ ലിംഗ വിവേചനത്തിനെതിരെ പോരാടി വിജയിച്ചിരിക്കുകയാണ് മലയാളിയുള്‍പ്പെടുന്ന വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥകളുടെ കൂട്ടായ്മ. പത്തു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 25 ലക്ഷം രൂപ നഷ്ട പരിഹാരവും മുഴുവന്‍ പെന്‍ഷനുമാണ് കാഞ്ഞങ്ങാട്ടുകാരിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയുമായ പ്രസന്ന ഇടയില്യവും സഹപ്രവര്‍ത്തകരും നേടിയെടുത്തത്.