News Kerala

മേപ്പാടി ഉരുള്‍പൊട്ടല്‍ കവര്‍ന്നതെല്ലാം മുഹമ്മദിന് തിരികെ നല്‍കാനൊരുങ്ങി അല്‍ഹമ്രയിലെ കുട്ടികള്‍

വയനാട്: മേപ്പാടിയില്‍ ഉരുള്‍പൊട്ടലിനിടെ വീടും സ്ഥലവും നഷ്ടപ്പെട്ട പച്ചക്കാട് കിളിയന്‍ കുന്ന് മുഹമ്മദിന് പുതിയ വീടെന്ന സഹായ വാഗ്ദാനവുമായി ഫെസ് എന്ന സംഘടനയുടെ കീഴിലുള്ള അല്‍ഹമ്ര കോളേജിലെ വിദ്യാര്‍ത്ഥികള്‍. സര്‍വ്വവും നഷ്ടപ്പെട്ട് നിസഹായനായി നിലവിളിക്കുന്ന മുഹമ്മദിന്റെ ദൃശ്യം മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്.